ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. നാലാം ദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ലീഡ് നിലവില്‍ 440ല്‍ എത്തി. സെഞ്ച്വറിക്കരികെ 91 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ റണ്‍ഔട്ടായി.

ആദ്യ സെഷന്‍ പിരിയുമ്പോള്‍ ജയ്‌സ്വാള്‍ 149 റണ്‍സോടെ ക്രീസിലുണ്ട്. 22 റണ്‍സുമായി സര്‍ഫറാസ് ഖാനാണ് ജയ്‌സ്വാളിന് കൂട്ട്. ഒന്നര ദിവസത്തോളം മത്സരം ബാക്കി നില്‍ക്കെ പരമാവധി ലീഡ് നേടി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

27 റണ്‍സെടുത്ത കുല്‍ദീപ് യാദവിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. അന്താരാഷ്ട്ര കരിയറിലെ ആദ്യ സിക്‌സ് അടിച്ചാണ് കുല്‍ദീപ് പുറത്തായത്. ഉച്ചഭഷണത്തിന് പിരിയുമ്പോള്‍ യശസ്വി ജയ്‌സ്വാളും സര്‍ഫ്രാസ് ഖാനുമാണ് ക്രീസില്‍. ഇന്നലെ റിട്ടയര്‍ ഹര്‍ട്ടായ ജയ്‌സ്വാള്‍ ഗില്‍ പുറത്തായപ്പോള്‍ ക്രീസിലെത്തി.

Top