ഇന്ത്യ കോവിഡ് വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി

ന്യൂഡല്‍ഹി: ഇന്ത്യ കോവിഡ് പ്രതിരോധ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തി. രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി താത്കാലികമായി നിര്‍ത്തിയത്. അന്‍പതിലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ നേരിട്ട് വാക്‌സിന്‍ നല്‍കിയിരുന്നു.

പൂനെ സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന ആസ്ട്ര സെന്‍നിക്ക വാക്‌സിന്‍ കയറ്റുമതിയാണ് ഇന്ത്യ നിര്‍ത്തിയത്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

190 രാജ്യങ്ങള്‍ക്ക് ഡബ്ല്യൂഎച്ച്ഒ വഴിയും ഇന്ത്യ വാക്‌സിന്‍ നല്‍കിയിരുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിനടുത്ത് എത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

Top