India Supreme Court to hear final petition on gay sex

ന്യൂഡല്‍ഹി: രാജ്യത്തു സ്വവര്‍ഗരതി കുറ്റകരമാക്കരുതെന്ന തിരുത്തല്‍ ഹര്‍ജിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. കേസ് പരിഗണിച്ച സുപ്രീം കോടതി മൂന്നംഗ ബെഞ്ച് പുനപരിശോധിക്കുന്നതിനായി ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു.

സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയാണ് ഭരണഘടനാ ബെഞ്ചിനു വിട്ടിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് അനുസരിച്ച് സ്വവര്‍ഗരതി കുറ്റകരമല്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഇതു സുപ്രീം കോടതി നേരത്തേ സ്‌റ്റേ ചെയ്തു. ഇതു ചോദ്യം ചെയ്താണ് വിവിധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

2009ല്‍ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയിരുന്നു. പിന്നീട് 2013 ഡിസംബറില്‍ സുപ്രീം കോടതി ഈ വിധി സ്‌റ്റേ ചെയ്തു സ്വവര്‍ഗരതി കുറ്റകരമാണെന്നു വിധിക്കുകയായിരുന്നു.

Top