പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പാക്ക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ സിന്ധില്‍ നിന്ന് കാണാതായ സംഭവത്തില്‍ പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തട്ടിക്കൊണ്ടുപോയ മൂന്ന് പെണ്‍കുട്ടികളെ എത്രയും പെട്ടെന്ന് സുരക്ഷിതമായി തിരികെ എത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.ന്യൂനപക്ഷങ്ങള്‍ പാകിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്നതിലുള്ള അമര്‍ഷവും ഇന്ത്യ അറിയിച്ചു.

ധാരാളം ഹിന്ദുക്കള്‍ താമസിക്കുന്ന പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ തര്‍പര്‍കര്‍ ജില്ലയില്‍ ജനുവരി 14നാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ആദ്യം തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ സിന്ധ് പ്രവിശ്യയിലെ ജക്കോബാദ് ജില്ലയില്‍ ജനുവരി 15നും മറ്റൊരു പെണ്‍കുട്ടിയേയും തട്ടിക്കൊണ്ടുപോയിരുന്നു.

Top