India successfully test Prithvi-II missile from Chandipur

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതലത്തില്‍ നിന്ന് ഭൂതലത്തിലേക്ക് തൊടുക്കാവുന്ന പൃഥ്വി 2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചാന്ദിപ്പൂരിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു പരീക്ഷണം.

രണ്ട് പരീക്ഷണങ്ങളാണ് നിശ്ചയിച്ചിരുന്നത്. ആദ്യത്തേത് വിജയമായെങ്കിലും രണ്ടാമത്തെ പരീക്ഷണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഉപേക്ഷിച്ചതായി ഡി.ആര്‍.ഡി.ഒ പറഞ്ഞു. ഫെബ്രുവരി 16നാണ് അവസാനമായി പൃഥ്വി 2ന്റെ പരീക്ഷണം നടത്തിയത്.

1000 കിലോഗ്രാം പോര്‍മുന വഹിക്കാന്‍ കഴിയുന്ന മിസൈലിന്റെ ദൂരപരിധി 350 കിലോമീറ്ററാണ്. ഒന്പതു മീറ്റര്‍ നീളമുള്ള മിസൈലില്‍ ദ്രവഇന്ധനമാണ് ഉപയോഗിക്കുന്നത്.

2003 മുതല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ് മിസൈല്‍.

Top