ഇന്ത്യന്‍ സൈന്യത്തിന് ഇനി ഇരട്ടി കരുത്ത് ; മിസൈല്‍ പരീക്ഷണം വിജയകരം

കുര്‍ണൂല്‍: ഇന്ത്യന്‍ സൈന്യത്തിന് ശക്തിപകരാന്‍ ഡിആര്‍ഡിഒ വികസിപ്പിച്ച മാന്‍ പോര്‍ട്ടബിള്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചു.

ഇന്ത്യന്‍ സൈന്യത്തിന്റെ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ വിഭാഗത്തിലെ മൂന്നാം തലമുറ ആയുധമെന്ന ആവശ്യം മുന്‍നിര്‍ത്തി തയ്യാറാക്കിയതാണ് ഈ മിസൈല്‍. ഇത് മൂന്നാം തവണയാണ് ഈ മിസൈല്‍ സംവിധാനം ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്.

അതിശക്തമായ ആക്രമണ രീതിയില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ട ആയുധം ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top