പ്രോ ഹോക്കി ലീഗ്; ബെല്‍ജിയത്തിനെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് മിന്നുന്ന ജയം

ഭുവനേശ്വര്‍: പ്രോ ഹോക്കി ലീഗില്‍ ലോക ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് ഇന്ത്യ. ബെല്‍ജിയത്തെയാണ് ഇന്ത്യ 2-1ന് തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി.

പിആര്‍ ശ്രീജേഷ്, ഗോള്‍ കീപ്പര്‍ കൃഷ്ണന്‍ പതക് ഇവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്. പതക് ആണ് കളിയിലെ മികച്ച താരം. ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ അടിച്ചത് മന്‍ദീപ് സിങ്(2), രാമന്‍ദീപ് സിങ്(46) എന്നിവരാണ്. എന്നാല്‍ മത്സരത്തിന്റെ 33-ാം മിനിറ്റില്‍ ഗൗതിയര്‍ ബൊക്കാര്‍ഡാണ് ബെല്‍ജിയത്തിന് വേണ്ടി സ്‌കോര്‍ ചെയ്തത്.

പോയന്റ് പട്ടികയില്‍ 5 കളികളില്‍നിന്നും 11 പോയന്റുമായി ബെല്‍ജിയം ഒന്നാം സ്ഥാനത്താണ്. ഇന്ത്യ 3 കളികളില്‍നിന്നും 8 പോയന്റുമായി രണ്ടാം സ്ഥാനത്തും.

Top