ഇന്ത്യന്‍ സ്‌ട്രൈക്കര്‍ റോബിന്‍ സിങ് ഇനി എഫ് സി പൂനെ സിറ്റിക്ക് സ്വന്തം

Robin-singh

ന്യൂഡല്‍ഹി : വരുന്ന 2018-19 ഐ എസ് എല്ലില്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ റോബിന്‍ സിങ് ബൂട്ടണിയുക എഫ് സി പൂനെ സിറ്റിക്ക് വേണ്ടി. തിങ്കളാഴ്ചയാണ് താരം ക്ലബ്ബുമായുള്ള കരാറില്‍ ഒപ്പിട്ടത്.

കഴിഞ്ഞ സീസണില്‍ എ ടി കെക്കുവേണ്ടി കളിച്ച താരമാണ് റോബിന്‍ സിങ്. ഫുട്‌ബോളില്‍ മികച്ച അനുഭവ സമ്പത്തുള്ള കളിക്കാരനാണ് റോബിന്‍ എന്ന് എഫ് സി പൂനെ സിറ്റി സി ഇ ഒ ഗൗരവ് പറഞ്ഞു.

ടാറ്റാ ഫുട്‌ബോള്‍ അക്കാദമി താരമായ റോബിന്‍ 2013-15 ബംഗളൂരു എഫ് സി , 2015-16 ല്‍ ഡല്‍ഹി ഡൈനാമോസ്, 2016-17 എഫ് സി ഗോവ, 2017-18 ല്‍ എ ടി കെ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

Top