india statement about chemical weapon at UN

യുണൈറ്റഡ് നേഷന്‍സ്: ഭീകരസംഘടനകള്‍ രാസായുധം ഉപയോഗിക്കുന്നതിനുള്ള ശേഷി കൈവരിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഇന്ത്യ.

രാസായുധ യുദ്ധം വരെയുണ്ടാകാനുള്ള സാഹചര്യം സംജാതമായിരിക്കുന്നു. ഇതു തടയാനുള്ള ഫലപ്രദമായ നടപടി അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്നും ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടു.

എവിടെയായാലും ഏതു സമയത്തായാലും ആര്‍ക്കെതിരേയായാലും രാസായുധം ഉപയോഗിക്കുന്നതിനു ന്യായീകരണമൊന്നുമില്ല എന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും ഉറച്ച നിലപാടെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഡി.ബി. വെങ്കിടേഷ് വര്‍മ പറഞ്ഞു.

നിരായുധീകരണവുമായി ബന്ധപ്പെട്ടു ജനീവയില്‍ നടക്കുന്ന സമ്മേളനത്തിലാണ് വെങ്കിടേഷ് വര്‍മ ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരസംഘടനകള്‍ രാസായുധം കൈവശപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്.

സിറിയയിലും ഇറാഖിലും ഭീകരരുടെ കൈവശം രാസായുധങ്ങള്‍ എത്തിയിട്ടുണ്ട്. ഇതിനെതിരേ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Top