ഇന്ത്യ – ശ്രീലങ്ക ട്വന്റി 20 പരമ്പര; ബുധനാഴ്ച കട്ടക്കില്‍ ആരംഭിക്കും

CRICKET

കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പര ഡിസംബര്‍ 20ന്‌ കട്ടക്കില്‍ ആരംഭിക്കും.

രോഹിത് ശര്‍മ്മയാണ് ട്വന്റി20യിലും ഇന്ത്യയെ നയിക്കുക.

ജയദേവ് ഉനാദ്കത്ത്, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുംറ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍.

ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലുണ്ടാകും.

അതേസമയം വെറ്ററന്‍ പേസര്‍ ലസിത് മലിംഗ, സുരംഗ ലക്മല്‍, ലഹിരു തിരിമാനെ എന്നിവര്‍ ശ്രീലങ്കന്‍ നിരയില്‍ ഉണ്ടാകില്ല.

വെള്ളിയാഴ്ച ഇന്‍ഡോറിലും ഞായറാഴ്ച മുംബൈയിലുമായി പരമ്പരയിലെ മറ്റു മത്സരങ്ങള്‍ നടക്കും.

Top