ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് പരമ്പര ടീം പ്രഖ്യാപിച്ചു ; കരുണ്‍ നായരെ ഒഴിവാക്കി

മുംബൈ : ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമില്‍ നിന്നും മലയാളി ബാറ്റ്‌സ്മാന്‍ കരുണ്‍ നായരെ ഒഴിവാക്കി.

കരുണിന് പകരം രോഹിത് ശര്‍മ്മ ടീമില്‍ ഇടം പിടിച്ചു. പരുക്കുമൂലം വിശ്രമത്തിലായിരുന്ന ഓപ്പണര്‍ ലോകേഷ് രാഹുലും ടീമില്‍ തിരിച്ചെത്തി. ഹര്‍ദിക് പാണ്ഡ്യ ആദ്യമായി ടെസ്റ്റ് ടീമിലിടം നേടി.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ടീമില്‍ ഉള്‍പ്പെടാതിരുന്ന മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം 26 ന് ഗോളിലാണ്. രണ്ടാം ടെസ്റ്റ് കൊളംബോയില്‍ ഓഗസ്റ്റ് മൂന്നിനും മൂന്നാം ടെസ്റ്റ് 12ന് കാന്‍ഡിയിലും ആരംഭിക്കും.

ടീം: കോഹ്ലി, മുരളി വിജയ്, ലോകേഷ് രാഹുല്‍, പൂജാര, രഹാനെ, രോഹിത് ശര്‍മ, രവിചന്ദ്ര അശ്വിന്‍, ജഡേജ, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ്.

Top