ഇന്ത്യ ശ്രീലങ്ക ടി20 പരമ്പര; വെള്ളിയാഴ്ച പൂനെയില്‍ നടക്കും

പൂനെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാമത്തെ മത്സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. ടി20 പരമ്പരയിലെ മത്സരം നടക്കുക മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ്. രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുക.

പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുക. ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് ഇന്ത്യ വെള്ളിയാഴ്ച ഇറങ്ങുന്നത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചിരുന്നത്.

Top