ഇന്ത്യ-ശ്രീലങ്ക രണ്ടാം എകദിനം ; ലങ്കയ്ക്ക് 393 റണ്‍സ് വിജയലക്ഷ്യം, രോഹിത് ശര്‍മ്മയ്ക്ക് ഇരട്ടസെഞ്ചുറി

മൊഹാലി: ഇന്ത്യ-ശ്രീലങ്ക രണ്ടാം എകദിനത്തില്‍ ലങ്കയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ.

393 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ലങ്കയ്ക്കു മുന്നില്‍ വെച്ചിരിക്കുന്നത്.

ടോസ് നേടിയ ലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

നായകന്‍ രോഹിത് ശര്‍മ്മ (208) തകര്‍പ്പന്‍ ഇരട്ടസെഞ്ചുറിയുമായി കഴിഞ്ഞ തോല്‍വിക്ക് പകരംവീട്ടി.

നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

ശിഖര്‍ ധവാന്റെയും (68) ശ്രേയസ് അയ്യരുടെയും (88) എംഎസ് ധോണിയുടെയും (7) ഹാര്‍ദിക് പാണ്ഡ്യയുടെയും (8) വിക്കറ്റുകളാണ് ലങ്ക എറിഞ്ഞിട്ടത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കൊപ്പം ചേര്‍ന്ന് മികച്ച നിലയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ധവാനെ സചിത് പതിരാനയാണ് പുറത്താക്കിയത്.

ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 115 റണ്‍സെടുത്തു.

സെഞ്ചുറിയിലേക്ക് അല്പദൂരം മാത്രം മുന്നില്‍ നില്‍ക്കെ ശ്രേയസ് അയ്യരുടെയും വിക്കറ്റ് തെറിച്ചു.

അതേസമയം, പുതിയൊരു താരം കൂടി ഇന്ന് ഇന്ത്യന്‍ നിരയില്‍ അരങ്ങേറ്റം കുറിക്കും.

ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്‌.

കുല്‍ദീപ് യാദവിന് പകരമായാണ് സുന്ദര്‍ ടീമിലിടം പിടിച്ചത്.

തമിഴ്‌നാടുകാരനായ വാഷിങ്ടണ്‍ സുന്ദറിന് 18 വയസ്സാണ് പ്രായം.

Top