ലങ്കാദഹനം പൂര്‍ണമാക്കാന്‍ ശ്രീലങ്ക – ഇന്ത്യ ഏകദിന ടി20 മത്സരം ഇന്ന്

കൊളംബോ: ലങ്കാദഹനം പൂര്‍ണമാക്കാന്‍ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏക ടി20 മത്സരം ഇന്ന് നടക്കും.

ടെസ്റ്റിലെയും ഏകദിനത്തിലെയും വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് കളിക്കിറങ്ങുന്നത്. എന്നാല്‍ ആശ്വാസ വിജയമാണ് ശ്രീലങ്ക തേടുന്നത്.

വൈകീട്ട് ഏഴുമണിയോടെയാണ് കളി ആരംഭിക്കുക.

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ , ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയേക്കും.

എയ്ഞ്ചലോ മാത്യൂസിന് ശേഷം ലങ്കന്‍ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഉപ്പുള്‍ തരംഗ ടീമില്‍ ചില അഴിച്ചുപണികള്‍ നടത്തിയേക്കും.കുശാല് മെന്‍ഡിസ്, ദിനേശ് ചാണ്ഡിമല്‍ എന്നിവരുടെ പരിക്ക് ടീമിന് തിരിച്ചടിയാണ്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നായക സ്ഥാനം ഏറ്റെടുത്ത ശേഷം കൊഹ്‌ലിയുടെ അമ്പതാം മത്സരമാണെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

Top