ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം നാളെ ശ്രീലങ്കയില്‍ നടക്കും.

പരമ്പരയിലെ ആദ്യ ഏകദിനം ഇന്ത്യയാണ് നേടിയത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം രണ്ടരയ്ക്കാണ് കളി തുടങ്ങുക.

കഴിഞ്ഞ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത് മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ പറ്റാതിരുന്നതാണ് ആതിഥേയരായ ശ്രീലങ്കയ്ക്ക് വിനയായത്.

ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്റെ മികവില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ ബാറ്റിംഗില്‍ ശ്രീലങ്കയെ തോല്‍പ്പിക്കുകയായിരുന്നു.

ശിഖര്‍ ധവാന്റെ പതിനൊന്നാം സെഞ്ചുറിയും വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ പിന്തുണയും കൂടിയായതോടെ ഇന്ത്യ റെക്കോര്‍ഡ് വേഗത്തില്‍ ആദ്യ ഏകദിനം കളിച്ചു ജയിച്ചു.

2019 ലോകകപ്പിനുള്ള ടീം മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യ ശ്രീലങ്കയിലേക്കുള്ള ടീമിനെ അയച്ചിരിക്കുന്നത്. വെറ്ററന്മാരായ യുവരാജ് സിംങ്‌, സുരേഷ് റെയ്‌ന എന്നിവരെ ഇന്ത്യ പരിഗണിക്കാതിരുന്നതും ലോകകപ്പ് മുന്നില്‍ കണ്ട് തന്നെയാകണം.

മാത്രമല്ല, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയോട് ശ്രീലങ്ക തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

Top