India spoiled, smug; Beijing is right to oppose NSG bid: Chinese media

ബീജിംഗ്: ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പി(എന്‍.എസ്.ജി)ലേക്കുള്ള പ്രവേശനത്തെ ചൈന എതിര്‍ത്തത് ധാര്‍മികപരമായിരുന്നെന്ന് ചൈന വ്യക്തമാക്കി.

പടിഞ്ഞാറന്‍ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രവേശനത്തെ നശിപ്പിച്ചതെന്നും ചൈനാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രമായ ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തിന് തടസം നിന്നത് ചൈനയല്ല, മറിച്ച് നിയമങ്ങളായിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പിടാത്ത രാജ്യങ്ങളെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ചൈന അടക്കം പത്തു രാജ്യങ്ങള്‍ എതിര്‍ത്തിരുന്നു. ഇന്ത്യ എന്‍.പി.ടിയില്‍ അംഗമല്ല.

എന്നാല്‍, എന്‍.എസ്.ജി അംഗത്വത്തിന് സജീവമായി തന്നെ രംഗത്തുണ്ടായിരുന്നു. ഇന്ത്യയുടെ പ്രവേശനത്തിന് മാദ്ധ്യമങ്ങളും ഏറെ ശ്രമിച്ചു.

48 അംഗ എന്‍.എസ്.ജിയിലെ 47 അംഗരാജ്യങ്ങളും, ചൈന ഒഴികെ ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചു എഡിറ്റോറിയലില്‍ പറയുന്നു.

എന്‍.പി.ടിയില്‍ ഒപ്പിടാതെ തന്നെ എന്‍.എസ്.ജിയില്‍ അംഗമാവണമെന്ന് ഇന്ത്യ ആഗ്രഹിച്ചു. എന്നാല്‍ എന്‍.എസ്.ജിയിലെ നയങ്ങളും വ്യവസ്ഥകളും ഉയര്‍ത്തി ഇന്ത്യയുടെ ശ്രമത്തെ പ്രതിരോധിക്കു എന്നത് ചൈന അടക്കമുള്ള രാജ്യങ്ങളുടെ ധാര്‍മികവും നിയമപരവുമായ ബാദ്ധ്യതയായിരുന്നു.

പാശ്ചാത്യ മേഖലയില്‍ ഉദയം ചെയ്യുന്ന ‘സുവര്‍ണ ബാലന്‍’ ആണ് ഇന്ത്യയെന്നും പത്രം പറയുന്നു.

Top