ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ; ആദ്യ ബാറ്റിങ്ങ്‌ ഇന്ത്യയ്ക്ക്

INDIA

കേപ് ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. തുടക്കത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സ് എടുക്കുന്നതിന് മുന്‍പ് തന്നെ റബാദ രോഹിത് ശര്‍മ്മയെ പുറത്താക്കുകയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു രോഹിതിന്റെ വിക്കറ്റ് വീണത്.

ആദ്യ രണ്ടു ഏകദിനങ്ങളിലും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. അതേസമയം, മത്സരത്തില്‍ വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് മൂന്ന് വിജയം കൈവരിച്ചുവെന്ന റെക്കോര്‍ഡ് സ്വന്തമാക്കാം.

ടെസ്റ്റിലെ തോല്‍വിക്ക് ഏകദിന പരമ്പരയിലൂടെ മറുപടി നല്‍കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ബാറ്റ്‌സ്മാന്മാരേക്കാള്‍ ബൗളര്‍മാരെ ആശ്രയിച്ചാണ് ഇന്ത്യന്‍ ടീമിന്റ പ്രകടനം. ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ടീമിനൊപ്പം ചേരുമ്പോള്‍ ഇന്ത്യന്‍ നിര വീണ്ടും ശക്തമാകും.

Top