ദക്ഷിണാഫ്രിക്കന്‍ പരമ്പര: ഏറ്റുമുട്ടുന്നത് മികച്ച താരങ്ങളുള്ള രണ്ട് ടീമുകളാണെന്ന് കോഹ്ലി

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പരമ്പര താനും ഡിവില്ലിയേഴ്‌സും തമ്മിലുള്ള മല്‍സരമല്ല, മറിച്ച് മികച്ച താരങ്ങളുള്ള രണ്ട് ടീമുകളാണ് ഏറ്റുമുട്ടാന്‍ പോകുന്നതെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.

മല്‍സരം എ.ബി.ഡിവില്ലിയേഴ്‌സും താനും തമ്മിലാണെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഡിവില്ലിയേഴ്‌സുമായുള്ളത് വ്യക്തിപരമായ ബന്ധമാണ്. എന്നാല്‍ കളിക്കളത്തില്‍ അത് തങ്ങളെ ബാധിക്കില്ലെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ മാനസികമായി മുന്നില്‍ നില്‍ക്കുന്ന ടീമിനായിരിക്കും പരമ്പരയില്‍ മേല്‍ക്കൈ. രണ്ട് ടീമുകളിലും മികച്ച താരങ്ങളാണുള്ളത്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം വിജയിക്കണമെന്ന് തീവ്രവായ ആഗ്രഹമുള്ളവരാണ്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനം ടീം കാഴ്ചവയ്ക്കുമെന്നും കോഹ്‌ലി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യടെസ്റ്റ് പോരാട്ടം.

Top