ഏകദിന പരമ്പര ; പകരം വീട്ടാന്‍ ഇന്ത്യ, ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തിരഞ്ഞെടുത്തു

india cricket

ഡര്‍ബന്‍: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തിരഞ്ഞെടുത്തു.പരുക്കേറ്റ വില്ല്യഴ്‌സിന് പകരം എയ്ഡന്‍ മാര്‍ക്രത്തെ ഉള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങിയിരിക്കുന്നത്.

സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നീ രണ്ടു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്. കേദാര്‍ യാദവും ടീമില്‍ എത്തിയിട്ടുണ്ട്. നിലവില്‍ റാങ്ക് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തുമാണ്. 4-2ന് പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തും.

അതേസമയം സമനിലയാണ് പിന്‍തുടരുന്നതെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം റാങ്ക് നിലനിര്‍ത്താം. ടെസ്റ്റിലെന്നപോലെ ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. നാല് പരമ്പരയില്‍ നാലിലും ഇന്ത്യയ്ക്ക് പരാജയമായിരുന്നു. കളിച്ച 20 മത്സരങ്ങളില്‍ 14ലും ഇന്ത്യ തോല്‍വി വഴങ്ങി.

Top