ഡര്‍ബന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മഴമൂലം വൈകുന്നു. ഡര്‍ബനില്‍ നടക്കേണ്ട മത്സരത്തില്‍ ഇതുവരെ ടോസ് പോലും ഇട്ടിട്ടില്ല. മത്സരത്തിന് മഴ രസംകൊല്ലിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ മഴ തുടരുകയാണെന്നാണ് 7.36ന് പുറത്തുവന്ന റിപ്പോര്‍ട്ടിലും പറയുന്നത്. 8.10ന് ശേഷമാണ് മത്സരം ആരംഭിക്കുന്നതെങ്കില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കും.
തെംബ ബാവുമ ഇല്ലാതെ അയ്ഡാന്‍ മാക്രമിന്റെ നിരയാണ് ട്വന്റി 20യില്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്നത്. ലോകകപ്പിലെ മോശം ഫോമാണ് ബാവുമയുടെ സ്ഥാനം നഷ്ടപ്പെടുത്തിയത്. റീസ ഹെന്റിക്‌സ് ബാവുമയ്ക്ക് പകരം ഓപ്പണറുടെ റോളില്‍ എത്തിയേക്കും.
ഓസ്ട്രേലിയന്‍ പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ നേരിടാനൊരുങ്ങുന്നത്. ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ?ഗില്‍ തിരിച്ചെത്തുമ്പോള്‍ ഓസ്ട്രേലിയന്‍ പരമ്പരയില്‍ ടോപ് സ്‌കോററായിരുന്ന റുതുരാജ് ഗെയ്ക്വാദിന് സ്ഥാനം നഷ്ടമായേക്കും.