ഇന്ത്യ സ്പെഷ്യൽ സ്മാർട്ട്ഫോണുമായി വൺപ്ലസ് 9

ൺപ്ലസ് ആരാധകർ ക്ഷമയോടെ കാത്തിരുന്ന പുത്തൻ പ്രീമിയം സ്മാർട്ട്ഫോൺ ശ്രേണി വൺപ്ലസ് 9 എത്തി. ഇന്ത്യയ്ക്ക് മാത്രമായി തയ്യാറാക്കിയിരിക്കുന്ന വൺപ്ലസ് 9R എന്ന വിലക്കുറവുള്ള പതിപ്പും വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നീ സ്മാർട്ട്ഫോണുകളും ചേർന്നതാണ് പുത്തൻ ശ്രേണി. സ്വീഡിഷ് ബ്രാൻഡ് ആയ ഹസ്സെൽബ്ലാഡ് ഒരുക്കിയ കാമറ, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 പ്രോസസ്സർ, 120Hz ഡിസ്പ്ലേ എന്നിവയാണ് വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണുകളുടെ ആകർഷണങ്ങൾ.

കാർബൺ ബ്ലാക്ക്, ലേക് ബ്ലൂ കളർ ഓപ്ഷനുകളിൽ അവതരിപ്പിച്ചിരിക്കുന്ന വൺപ്ലസ് 9R ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 39,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 43,999 രൂപയുമാണ് വില. ആർക്ടിക് സ്കൈ, ആസ്ട്രൽ ബ്ലാക്ക്, വിന്റർ മിസ്റ്റ് നിറങ്ങളിൽ ലഭ്യമായ വൺപ്ലസ് 9-ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 54,999 രൂപയുമാണ് വില. അതെ സമയം ഏറ്റവും പ്രീമിയം പതിപ്പായ വൺപ്ലസ് 9 പ്രോ മോർണിംഗ് മിസ്റ്റ്, പൈൻ ഗ്രീൻ, സ്റ്റെല്ലാർ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 64,999 രൂപ, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 69,999 രൂപ എന്നിങ്ങനെയാണ് വൺപ്ലസ് 9 പ്രോയുടെ വിലകൾ.

Top