ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; പിസി ജോര്‍ജിന്റെ പ്രസംഗത്തില്‍ അന്വേഷണം

ഇടുക്കി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി സി ജോര്‍ജ് എം എല്‍ എയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച് സ്‌പെഷല്‍ ബ്രാഞ്ച്. തൊടുപുഴയില്‍ എന്‍ജിഒ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശം.

ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാത്തതുകൊണ്ടാണ് പിസി ജോര്‍ജ് ഹിന്ദുരാഷ്ട്ര വാദം ഉയര്‍ത്തുന്നതെന്നും, വിവാദ പരാമര്‍ശത്തിന് രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ജമാഅത്ത് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

‘ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഞാന്‍ പറഞ്ഞു, സുപ്രീംകോടതി പറഞ്ഞത് തെറ്റാണെന്ന്. മൂക്കില്‍ കയറ്റുമോ സുപ്രീകോടതി. ഇത് അവസാനിപ്പിക്കാന്‍ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. ഇത് ഒളിച്ചുവച്ചിട്ട് കാര്യമില്ല. ഹിന്ദു രാഷ്ട്രമാക്കണമെന്ന് ഞാന്‍ പറഞ്ഞാല്‍ പ്രശ്നമാകുമെന്നറിയാം. അത് ഞാന്‍ നേരിട്ടോളാം’- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Top