ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് നിരാശ; പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനിലും ഫൈനലിന് യോഗ്യത ഇല്ല

ടോക്യോ: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് നിരാശ. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഐശ്വരി പ്രതാപ് സിങ് തോമറും സഞ്ജീവ് രജ്പുത്തും ഫൈനല്‍ കാണാതെ പുറത്തായി. ഇതോടെ ഇത്തവണത്തെ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഷൂട്ടിങ് ഇനങ്ങള്‍ അവസാനിച്ചു.

യോഗ്യതാ റൗണ്ടില്‍ 1167 പോയന്റുമായി ഐശ്വരി പ്രതാപ് സിങ് തോമര്‍ 21-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തീര്‍ത്തും നിരാശപ്പെടുത്തിയ സഞ്ജീവ് രജ്പുത് 1157 പോയന്റുമായി 32-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

 

Top