ജമ്മു കശ്മീരിലെ അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം ; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ ജനവാസമേഖലകള്‍ക്കും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും നേര്‍ക്ക് വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട്, കൃഷ്ണഘാട്ടി സെക്ടറുകളിലായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

ആക്രമണത്തില്‍ ബിഎസ്എഫ് ഓഫീസര്‍ക്കും രണ്ടു നാട്ടുകാര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കേണലിനും കരസേന പോര്‍ട്ടര്‍ക്കും പരിക്കേറ്റിരുന്നു.

Top