ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ കബഡിയില്‍ ഇന്ത്യക്ക് വെള്ളി

ജക്കര്‍ത്ത : ഏഷ്യന്‍ ഗെയിംസ് കായിക മാമാങ്കത്തില്‍ വനിതകളുടെ കബഡിയില്‍ ഇന്ത്യക്ക് വെള്ളി. ഇറാനോടാണ് ഇന്ത്യന്‍ വനിതകള്‍ തോല്‍വി ഏറ്റുവാങ്ങിയത്. 27-24 എന്ന സ്‌കോറിനാണ് ഇറാന്റെ വിജയം. വ്യാഴാഴ്ച നടന്ന സെമി ഫൈനലില്‍ ചൈനീസ് തായ്‌പേയിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ പ്രവേശിച്ചത്.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസ് വനിതകളുടെ കബഡിയില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.

സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. കൂടാതെ, പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ – ദിവിജ് സഖ്യം ഇന്ത്യക്ക് വേണ്ടി ഇന്ന് സ്വര്‍ണം നേടിയിരുന്നു. കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബബ്ലിക് – ഡെനിസ് യെവ്‌സെയേവ് സഖ്യത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-4.

Top