ആളോഹരി ആഭ്യന്തര ഉത്പാദനം; ഇന്ത്യ ബംഗ്ലാദേശിന്റെ പിറകിലാകും: ഐ.എം.എഫ്

ന്ത്യ ആളോഹരി ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ ബംഗ്ലാദേശിന്റെ പുറകിലാകുമെന്ന് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടിന്റെ റിപ്പോര്‍ട്ട്.

ഐ.എം.എഫ് തയ്യാറാക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് രാജ്യത്തെ ജി.ഡി.പിയില്‍ 10.3ശതമാനം ഇടിവുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുള്ളത്. വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ കൂടുതല്‍ തിരിച്ചടി ഇന്ത്യക്കായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ പ്രതിശീര്‍ഷ ഉത്പാദനം നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 ന് 1,877 ഡോളറായി കുറയുമെന്നാണ് പ്രവചനം. ബംഗ്ലാദേശിന്റേതാകട്ടെ 1,888 ഡോളറായി വര്‍ധിക്കുകയും ചെയ്യുമെന്നും.

Top