ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി, ലോകേഷ് രാഹുലിന് റാങ്കിംഗിൽ ഇടിവ്

സിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. ബാറ്റർമാരുടെ റാങ്കിംഗിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ഇന്ത്യൻ താരം ലോകേഷ് രാഹുലിന് റാങ്കിംഗിൽ ഇടിവ് സംഭവിച്ചു. അഞ്ചാം സ്ഥാനത്തായിരുന്ന രാഹുലിനെ പിന്തള്ളി പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ആ സ്ഥാനത്തെത്തി. രാഹുൽ ആറാം സ്ഥാനത്തേക്കിറങ്ങി. ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി എട്ടാം സ്ഥാനത്താണ്. ഇന്ത്യയിൽ നിന്ന് മറ്റൊരു താരവും ആദ്യ പത്തിൽ ഇല്ല.

പാക് ക്യാപ്റ്റൻ ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 839 ആണ് അസമിൻ്റെ റേറ്റിംഗ്. 805 റേറ്റിംഗുള്ള ഇംഗ്ലണ്ടിൻ്റെ ഡേവിഡ് മലാൻ രണ്ടാമതുണ്ട്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം (796 റേറ്റിംഗ്), ന്യൂസീലൻഡ് ബാറ്റർ ഡെവോൺ കോൺവേ (747 റേറ്റിംഗ്) എന്നിവരാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിൽ. അഞ്ചാം സ്ഥാനത്തുള്ള റിസ്‌വാന് 742 റേറ്റിംഗും ആറാമതുള്ള രാഹുലിന് 727 റേറ്റിംഗും ഉണ്ട്. കഴിഞ്ഞ ആഴ്ചയാണ് അഞ്ചാം സ്ഥാനത്തായിരുന്ന കോലി എട്ടാം സ്ഥാനത്തേക്കിറങ്ങിയത്.

Top