സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 190 റണ്‍സ് വിജയലക്ഷ്യം

ഹരാരെ: ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 190 റണ്‍സ് വിജയലക്ഷ്യം. ഒരുഘട്ടത്തില്‍ ആറിന് 83 എന്ന നിലയിലായിരുന്നു സിംബാബ്‌വെ പിന്നാലെ ഇവാന്‍സ്- ഗവാര കൂട്ടിചേര്‍ത്ത 70 റണ്‍സ് കൂട്ടുകെട്ടാണ് സിംബാബ്‌വെയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെയെ മൂന്ന് വിക്കറ്റ് വീതം നേടിയ ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് തകര്‍ത്തത്. ബ്രാഡ് ഇവാന്‍സ് (33), റിച്ചാര്‍ഡ് ഗവാര (34), റെഗിസ് ചകാബ (35) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.

ഏഴാം ഓവറില്‍ തന്നെ സിംബാബ്‌വെയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ചാഹറിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇന്നസെന്റ് കയ (4) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി. രണ്ടാം ശ്രമത്തിലാണ് സഞ്ജു ക്യാച്ച് പൂര്‍ത്തിയാക്കിയത്. ഒമ്പതാം ഓവറില്‍ രണ്ടാം ഓപ്പണര്‍ ടഡിവനാഷെ മറുമാനിയും (8) മടങ്ങി. ഇത്തവണ സഞ്ജു- ചാഹര്‍ കൂട്ടുകെട്ട് തന്നെയായിരുന്നു വിക്കറ്റിന് പിന്നില്‍.

Top