അതിര്‍ത്തി മേഖലകളില്‍ സേനാ സന്നാഹം ശക്തമാക്കി ഇന്ത്യയും ചൈനയും

ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലകളില്‍ സേനാ സന്നാഹം ശക്തമാക്കി ഇന്ത്യയും ചൈനയും. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലകളിലേക്ക് കരസേന, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവയിലെ കൂടുതല്‍ സേനാംഗങ്ങളെ ഇന്ത്യ നിയോഗിച്ചു.അതിര്‍ത്തിയിലെ കമാന്‍ഡര്‍മാര്‍ തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രശ്‌നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ത്യ സേനാബലം വര്‍ധിപ്പിച്ചിരിക്കുന്നത്.

കേന്ദ്രഭരണ പ്രദേശമാക്കിയതിനു പിന്നാലെ ക്രമസമാധാന പാലനത്തിനായി ജമ്മു കശ്മീരിലെത്തിച്ച കരസേനാംഗങ്ങളോടാണ് അതിര്‍ത്തിയിലേക്കു നീങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതിര്‍ത്തിക്കപ്പുറം ചൈനയും പടയൊരുക്കം തുടരുകയാണെന്ന് ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സേനാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മറുവശത്തു സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് ചൈന സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍, അതിര്‍ത്തിയിലുടനീളം അതി ജാഗ്രത അനിവാര്യമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

Top