മ്യാൻമറിലെ 3,000 റോഹിങ്ക്യൻ കുടുംബങ്ങൾക്ക് ദുരിതാശ്വാസ സഹായവുമായി ഇന്ത്യ

ന്യൂഡൽഹി:മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യയില്‍ ഭയന്ന്‌ ബംഗ്ലാദേശിൾ അഭയം തേടിയവരാണ് റോഹിങ്ക്യൻ ജനതകൾ.

മ്യാൻമറിലെ ക്രൂരതകൾ ഭയന്ന് ഏകദേശം 620,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന വിഷയത്തില്‍ ബംഗ്ലാദേശ് മ്യാന്‍മറുമായി ധാരണയിലെത്തിയതിനെ തുടർന്ന് അഭയാർത്ഥികൾ മ്യാൻമറിലേയ്ക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിൽ റാഖൈനിൽ തിരികെയെത്തുന്ന 3,000 റോഹിങ്ക്യൻ കുടുംബങ്ങൾക്ക് ദുരിതാശ്വാസ സഹായവുമായി ഇന്ത്യ രംഗത്ത് എത്തി.

ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ റാഖൈനിൽ ദുരിതാശ്വാസ സഹായം എത്തിക്കുമെന്നും , അരി, എണ്ണ, ഉപ്പ്, പഞ്ചസാര, സോപ്പ് തുടങ്ങിയവ ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങളാണ് ദുരിതാശ്വാസ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും , ഇന്ത്യയിലെ ജനങ്ങളുടെ ആശംസകളുമായാണ് ഈ സഹായം നൽകുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

Top