ചൈനക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; 4ജി വികസനത്തില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കും

ന്യൂഡല്‍ഹി: ഹൈവേ പദ്ധതികളില്‍ നിന്നും 4ജി വികസനത്തില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കാന്‍ തീരുമാനം. അതിര്‍ത്തിയില്‍ നിന്നുള്ള പിന്മാറ്റം ഘട്ടം ഘട്ടമായെന്ന് ചൈന ഇന്നലെ നടന്ന കമാന്‍ഡര്‍മാരുടെ യോഗത്തില്‍ അറിയിച്ചിരുന്നു. പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു.

ടിക്ക് ടോക്ക് ഉള്‍പ്പടെ 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് ചൈനക്കെതിരെ കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യ തയ്യാറെടുക്കുന്നത്. ദേശീയപാത പദ്ധതികളില്‍ നിന്ന് എല്ലാം ചൈനീസ് കമ്പനികളെ ഒഴിവാക്കുകയാണെന്ന് ട്രാന്‍സ്പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ചെറുകിട ഇടത്തരം മേഖലയിലെ നിക്ഷേപവും തടയും. 4 ജി വികസനത്തിന് ചൈനീസ് കമ്പനികള്‍ക്ക് നല്കിയ ടെന്‍ഡറില്‍ നിന്ന് ചൈനീസ് കമ്പനി വാവേയെ ഒഴിവാക്കാനും തീരുമാനമായി.

Top