ഡോ.തപന്‍ കെ. മിശ്രയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാര ഉപഗ്രഹ നിര്‍മ്മാതാവും അഹമ്മദാബാദിലെ ഐ.എസ്.ആര്‍.ഒ സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ.തപന്‍ കെ. മിശ്രയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കി.

പ്രതികൂല കാലാവസ്ഥയില്‍ പോലും ശത്രുരാജ്യത്തെ നിരീക്ഷിക്കുന്നതിന് സാധിക്കുന്ന റഡാര്‍സാറ്റ് വിഭാഗത്തില്‍ പെടുന്ന ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ആളായിരുന്നു ഡോ.തപന്‍ കെ. മിശ്ര. എന്നാല്‍ നിലവിലെ എല്ലാ ചുമതലയില്‍ നിന്നും ഡോ.തപന്‍ കെ. മിശ്രയെ മാറ്റിയതായാണ് റിപ്പോര്‍ട്ട്.

ഐ.എസ്.ആര്‍.ഒ ബംഗളൂരു ആസ്ഥാനത്തേക്കാണ് നിലവില്‍ ഡോ.തപന്‍ കെ. മിശ്രയെ മാറ്റിയിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നതെന്ന കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ ചെയര്‍മാന്‍ തയ്യാറായിട്ടില്ല.

ഐ.എസ്.ആര്‍.ഒയുടെ സ്വത്ത് സ്വകാര്യവത്കരിക്കുന്നതിനേയും ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സര്‍വ്വീസ് ലഭ്യമാക്കുന്നതിന് കാലതാമസം വരുത്തുന്നതിനേയും തപന്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഐ.എസ്.ആര്‍.ഒയുടെ മുതിര്‍ന്ന ഉപദേശകനായിട്ടാണ് അദ്ദേഹത്തെ നിയോഗിച്ചതെന്നാണ് ഐ.എസ്.ആര്‍.ഒ വക്താവ് അറിയിച്ചത്.

Top