ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷ; തുറന്ന് പറഞ്ഞ് സച്ചിന്‍

ന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെപ്പറ്റി സംസാരിച്ച് ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുമെന്നാണ് തന്റെ വിശ്വാസം. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നത് ലോകകപ്പിന് മുന്‍പ് താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും സച്ചിന്‍ പറഞ്ഞു.

മുമ്പ് ലോകകപ്പില്‍ സെമിയിലെത്തുന്ന ടീമുകള്‍ ആരൊക്കെ എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും പ്രവചിച്ചിരുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ ടീമുകള്‍ സെമിയിലെത്തുമെന്നും ഇന്ത്യ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള ടീമാണെന്നും ഇതിഹാസ താരം വ്യക്തമാക്കി.

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോകകപ്പുകളിലൊന്നാണ് നടക്കാന്‍ പോകുന്നത്. ഏത് ടൂര്‍ണമെന്റുകളിലും എന്നപോലെ ഫേവറേറ്റുകളായ ശക്തമായ ടീമാണ് ഇന്ത്യ. ഏറ്റവും മികച്ച നാല് ടീമുകള്‍ സെമിയിലെത്തും. ആര്‍ക്കും അനായാസമായി ജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Top