ഞാന്‍ വിദേശത്ത് പോയതുകൊണ്ടാണ് ഇന്ത്യ ലോക ശ്രദ്ധ നേടിയത്: മോദി

കമര്‍പറ: ഞാന്‍ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയെ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നും എന്നാലിന്ന് ലോകം ഇന്ത്യക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വെസ്റ്റ് ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

അധികാരത്തിലെത്തിയ ശേഷം ഇതുവരെ നടത്തിയ വിദേശയാത്രകളുടെ പേരില്‍ പ്രതിപക്ഷം നിരന്തരം ആക്രമിച്ചിട്ടും ഇതുവരെ മോദി ഇതിനോട് ഇത്തരത്തില്‍ പ്രതികരിച്ചിരുന്നില്ല. ചായക്കടക്കാരന് വിദേശയാത്ര പോകാനാണ് താത്പര്യമെന്ന് നേരത്തെ മമത ബാനര്‍ജി മോദിയെ ലക്ഷ്യമാക്കി വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും അനേക തവണ മോദിയുടെ വിദേശ യാത്രകളെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു.

Top