ഇന്ത്യ റഷ്യ ഉച്ചകോടി ഉപേക്ഷിച്ചത് കോവിഡ് മൂലം

ൽഹി: ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി റദ്ദാക്കിയത് കോവിഡ് പ്രതിസന്ധി മൂലമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഇതു സംബന്ധിച്ച് പ്രചരിക്കുന്ന മറ്റുതരത്തിലുള്ള വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി റദ്ദാക്കിയതിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട സുഹൃത്താണ് റഷ്യയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ബന്ധം നശിപ്പിക്കുന്നത് ദീർഘവീക്ഷണമില്ലായ്മയും രാജ്യത്തിന്റെ ഭാവിക്ക് അപകടകരവുമാണെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

കോവിഡ് മഹാമാരി മൂലമാണ് 2020ലെ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഉപേക്ഷിച്ചത്. രണ്ടു സർക്കാരുകളും ചേർന്നെടുത്ത തീരുമാനമാണിത്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റാണ്. സുപ്രധാന ബന്ധങ്ങളെക്കുറിച്ച് തെറ്റായ കഥകൾ പരത്തുന്നത് ഉത്തരവാദിത്തമില്ലായ്മയാണ്, വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Top