റഷ്യയുടെ ആര്‍ -27 എയര്‍-ടു-എയര്‍ മിസൈലുകള്‍ സ്വന്തമാക്കാന്‍ ഒരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ശത്രുക്കളുടെ പോര്‍വിമാനങ്ങളെ നേരിടാനായി വിഷ്വല്‍ റേഞ്ചിനപ്പുറത്തെ ടാര്‍ഗറ്റുകളെ വരെ നേരിടാന്‍ ശേഷിയുള്ള മിസൈലുകളെ റഷ്യയില്‍ നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ. 1,500 കോടി രൂപയുടെ കരാറിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനമായ സു-30 എംകെഐയില്‍ സജ്ജമാക്കുന്നതിനാണ് റഷ്യയുടെ ആര്‍ -27 എയര്‍-ടു-എയര്‍ മിസൈലുകള്‍ സ്വന്തമാക്കുന്നത്.

10ഐ പ്രോജക്ടുകള്‍ക്ക് കീഴിലാണ് മിസൈലുകള്‍ വാങ്ങുന്നത്. നിര്‍ണായക ആയുധ സംവിധാനങ്ങളും സ്പെയറുകളും ഒരു നിശ്ചിത കാലയളവില്‍ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. വാര്‍ വേസ്റ്റേജ് റിസര്‍വ് എന്നാണ് ഇതറിയപ്പെടുന്നത്.പരിധി ഉയര്‍ത്തിയിട്ടുള്ള റഷ്യന്‍ മിസൈലുകള്‍ സുഖോയിയില്‍ ഘടിപ്പിച്ചാല്‍ ശത്രുവിമാനങ്ങളെ വിഷ്വല്‍ റെയ്ഞ്ചിനപ്പുറത്തു നിന്നും ആക്രമിക്കാനാകും.

മിഗ്, സുഖോയ് സീരീസ് യുദ്ധവിമാനങ്ങള്‍ക്കായി റഷ്യ വികസിപ്പിച്ചെടുത്ത ഇടത്തരം മുതല്‍ ദീര്‍ഘദൂര എയര്‍-ടു-എയര്‍ ആയുധമാണ് ആര്‍ -27 മിസൈല്‍. സ്‌പൈസ് -2000, സ്ട്രം അറ്റക എടിജിഎം, അടിയന്തര സ്പെയറുകള്‍ എന്നിവ വാങ്ങാനായി വ്യോമസേന 7,600 കോടി രൂപയാണ് ചെലവഴിച്ചത്.

Top