ഇന്ത്യന്‍ പ്രതിരോധ ശക്തിക്ക് കരുത്ത് പകരാന്‍ റഷ്യയില്‍ നിന്ന് മൂന്നാം ആണവ അന്തര്‍വാഹിനി

submarine

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ ശക്തിക്ക് കൂടുതല്‍ ഊര്‍ജം പകരാന്‍ റഷ്യയില്‍ നിന്ന് ഒരു അന്തര്‍വാഹിനികൂടി എത്തുന്നു. റഷ്യയിലെ അകുള-2 ആണവ അന്തര്‍വാഹിനി എത്തിക്കാനുള്ള 300 കോടി ഡോളറിന്റെ കരാറില്‍ ഇരു രാജ്യങ്ങളും വ്യാഴാഴ്ച ഒപ്പുവെച്ചു. പത്തുവര്‍ഷത്തെ കാലാവധിയിലാണ് അകുള-2 ഇന്ത്യയിലെത്തുകയെന്നാണ് സൂചന. വില സംബന്ധിച്ച മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറില്‍ ഒപ്പുവെച്ചത്.

ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ചക്ര-3 എന്ന് പുനര്‍നാമകരണം നടത്തി ഇത് സേനയുടെ ഭാഗമാക്കും. കാരാറിനെ സംബന്ധിച്ച് കൂടുതല്‍ പ്രതികരണം നടത്താന്‍ പ്രതിരോധ മന്ത്രാലയ വക്താവ് വിസമ്മതിച്ചു. 550 കോടി ഡോളറിന്റെ എസ്-400 മിസൈല്‍ സംവിധാനം വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം റഷ്യയ്ക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു വലിയ കരാറാണ് ഇത്. സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറായാണ് അന്തര്‍വാഹിനിപാട്ടത്തിനെടുക്കുന്നത്. 2025ല്‍ ഇത് ഇന്ത്യയ്ക്ക് കൈമാറും.

Top