ഓഡര്‍ ഓഫ് സെയ്ന്റ് ആന്‍ഡ്രു പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്

ന്യൂഡല്‍ഹി: ഓഡര്‍ ഓഫ് സെയ്ന്റ് ആന്‍ഡ്രു പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്. ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടിയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

റഷ്യ രാജഭരണത്തിന് കീഴിലായിരുന്ന കാലത്ത് 1698-ലാണ് ആദ്യമായി ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്. സോവിയറ്റ് ഭരണകാലത്ത് ഈ പുരസ്്കാരം നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ സോവിയറ്റ് ഭരണത്തിന് ശേഷം ഈ പുരസ്‌കാരം തിരികെ കൊണ്ടുവന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് രണ്ടാം തവണയാണ് ഒരു പരമോന്നത പുരസ്‌കാരം മോദിയെ തേടിയെത്തുന്നത്.

Top