2025 ന് ശേഷം പാക്കിസ്ഥാൻ ഇന്ത്യയുടെ ഭാഗമാകുമെന്ന് ആർ.എസ്.എസ് നേതാവ്

ന്യൂഡല്‍ഹി: 2025 കഴിയുമ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. 1947ന് മുമ്പ് പാക്കിസ്ഥാന്‍ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍, 2025ന് ശേഷം പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകുമെന്നുമാണ് ഇന്ദ്രേഷ് പറഞ്ഞത്.

‘കശ്മീര്‍-മുമ്പോട്ടുള്ള വഴി’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘കാശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആദ്യമായി കടുത്ത ഒരു നിലപാടെടുത്തു. രാഷ്ട്രീയ ഇച്ഛാശക്തിയ്ക്ക് ഒപ്പം സൈന്യം പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടായിരിക്കുകയാണ്. ലാഹോറില്‍ താമസിക്കുന്നതിനും ചൈനയുടെ അനുമതിയില്ലാതെ മാനസസരോവറിലേക്ക് പോകാനുള്ള നമ്മുടെ സ്വപ്നങ്ങളും അവശേഷിക്കുകയാണ്’- ഇന്ദ്രേഷ് പറയുന്നു.

പ്രതിപക്ഷം മോദിയെ എതിര്‍ക്കുന്നതിന് വേണ്ടി പാക്കിസ്ഥാനെ അനുകൂലിക്കുകയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top