ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്

Ricky

കാന്‍ബറ: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. നിലവിലെ കളി തുടരുകയാണെങ്കില്‍, ഈ വര്‍ഷാവസാനം ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ 1-4 ന് ദയനീയമായി ടെസ്റ്റ് പരമ്പര അടിയറ വെച്ച ഇന്ത്യയുടെ പ്രകടനം ചൂണ്ടികാട്ടിയാണ് പോണ്ടിങ്, ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാവിയെ കുറിച്ച് വിലയിരുത്തല്‍ നടത്തിയത്. ടീമിന്റെ പ്രകടനത്തിന്റെ പേരില്‍ വിരാട് കൊഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനോടും അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു.

കളിയുടെ നിയന്ത്രണം പൂര്‍ണ്ണമായും ക്യാപ്റ്റന്റെ വരുതിയില്‍ വന്നുകൊള്ളണമെന്നില്ലെന്നത് നല്ല പോലെ അറിയാവുന്ന ആളാണ് താനെന്നും എല്ലാം ഒരു ടീം വര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. ഫീല്‍ഡിനകത്തും പുറത്തും ടീമിനെ കുറിച്ച് ഓരോരുത്തര്‍ക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും താരം സൂചിപ്പിച്ചു. അടുത്ത നവംബറിലാണ് മൂന്ന് ടി20യും, നാല് ടെസ്റ്റ് സീരീസും, മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം.

Top