ഇന്ത്യയില്‍ 10000 ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയുമായി വാള്‍മാര്‍ട്ട്

ബംഗളൂരു: സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ 10000 ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയുമായി റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട്. നൂതന സാങ്കേതികപ്രവര്‍ത്തനങ്ങള്‍ കമ്പനിക്ക് ഗുണം ചെയ്യുമെന്ന നിരീക്ഷണത്തിനു ശേഷമാണ് സാങ്കേതിക വിദ്യയില്‍ വിദഗ്ദ്ധരായ ജീവനക്കാരെ വാള്‍മാര്‍ട്ട് നിയമിക്കുന്നത്.

ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്ന വിതരണ കമ്പനികള്‍ക്കെതിരെ മത്സരത്തിലാണ് വാള്‍മാര്‍ട്ട്. ഈ മത്സരത്തിന് ശക്തി പകരുന്നതാണ് ഈ നിയമനം. നിലവില്‍ ബംഗളൂരുവിലും, ഗുഡ്ഗാവിലും കമ്പനിയുടെ സ്റ്റോറുകളില്‍ 1800 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപൂലീകരിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Top