രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; മരണസംഖ്യയും കുത്തനെ ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 8,895 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 3.4 ശതമാനം വര്‍ധിച്ചു.

സുപ്രിംകോടതി മാര്‍ഗനിര്‍ദ്ദേശ പ്രകാരമുള്ള പഴയ മരണങ്ങള്‍ കൊവിഡ് കണക്കില്‍ ഉള്‍പ്പെടുത്തിയതോടെ രാജ്യത്തെ പ്രതിദിന മരണസംഖ്യ കുത്തനെ ഉയര്‍ന്നു. 2,796 മരണങ്ങളാണ് 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2426 മരണം ബിഹാറിലും, 263 കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേര്‍ പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൂടി ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് രാജ്യം.

Top