രാജ്യത്ത് കോവിഡ് വീണ്ടും വ്യാപിക്കുന്നു; മൂവായിരം കടന്ന് രോഗികള്‍; 39 മരണം

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 3,303 പേർക്ക് രോഗം സ്ഥിരീകരിച്ചു. 39 പേർ മരിച്ചു. 2,563 പേർക്കാണ് രോഗ മുക്തി. നിലവിൽ 16,980 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമായി. ആകെ രോഗ മുക്തരുടെ എണ്ണം 42528126. ആകെ മരണം 523693.

വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കൂടുകയാണെന്നും, ജാഗ്രത പുലർത്തേണ്ട സാഹചര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വെല്ലുവിളി അവസാനിച്ചിട്ടില്ല. ജനങ്ങൾ കോവിഡിനെതിരെ എല്ലാ മുൻകരുതലും തുടർന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. യൂറോപ്പ് അടക്കമുള്ള മറ്റു രാജ്യങ്ങളെ വെച്ചു നോക്കുമ്പോൾ രാജ്യത്തെ സ്ഥിതി ആശങ്കാജനകമല്ല. പക്ഷെ വെല്ലുവിളി അവസാനിച്ചു എന്നു കരുതേണ്ടതില്ല. ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Top