കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്നലെ 12,000 കടന്നു

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയർന്നു. ഇന്നലെ 12,213 പേർക്കാണ് വൈറസ് ബാധ. പ്രതിദിനരോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെക്കാൾ നാൽപ്പത് ശതമാനം വർധന രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

109 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇന്നലെ 7,624 പേർ രോഗമുക്തി. 11 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 58,215 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ആണ്.

മഹാരാഷ്ട്രയിലും കേരളത്തിലും ഡൽഹിയിലുമാണ് രാജ്യത്തെ കോവിഡ് രോഗികളിൽ ഭൂരിഭാഗവും. ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം 4,024 പേർക്കാണ് വൈറസ് ബാധ. പ്രതിദിനരോഗികളുടെ എണ്ണത്തിൽ 36 ശതമാനമാണ് വർധന. മുംബൈയിലാണ് സംസ്ഥാനത്ത് കൂടുതൽ രോഗികളും. നഗരത്തിൽ മാത്രം 2,293 പേർക്കാണ് വൈറസ് ബാധ.

കേരളത്തിൽ ഇന്നലെ 3419 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. 16.32 ശതമാനമായാണ് ഉയർന്നത്.

Top