India replaces China as top FDI destination

ന്യൂഡല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ, അമേരിക്കയേയും ചൈനയേയും പിന്തള്ളി. 2015ല്‍ 63 ബില്യണ്‍ ഡോളറാണ് ഇന്ത്യ ആകര്‍ഷിച്ചത്.

അമേരിക്കയില്‍ 59.6 ബില്യണ്‍ ഡോളറിന്റേയും ചൈനയില്‍ 56.6 ബില്യണ്‍ ഡോളറിന്റേയും വിദേശ നിക്ഷേപമാണ് 2015ല്‍ ആകര്‍ഷിച്ചത്. പ്രോജക്ടുകളുടെ കാര്യത്തിലും വര്‍ദ്ധനയുണ്ട്.

എട്ടു ശതമാനം വര്‍ദ്ധനയോടെ 697ഇന്ത്യയുടെ പ്രോജ്ക്ടുകളുടെ എണ്ണം. ഫോക്സ്‌കോണ്‍, സണ്‍ എഡിസണ്‍ എന്നീ കന്പനികള്‍ യഥാക്രമം അഞ്ചു ബില്യണും നാലു ബില്യണും ഇന്ത്യയില്‍ നിക്ഷേപിക്കാമെന്ന് 2015ല്‍ ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എണ്ണ, പ്രകൃതി വാതകം, പാരന്പര്യേതര ഊര്‍ജ മേഖല എന്നീ മേഖലകളിലാണ് ഇന്ത്യ ചൈനയെക്കാള്‍ മുന്നേറിയത്. ഇതാദ്യമായാണ് ഇന്ത്യ ഈരാജ്യങ്ങളെ പിന്തള്ളുന്നത്.

വിദേശ നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച 10 സ്ഥലങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അഞ്ചെണ്ണം ഇടംപിടിച്ചു. ഗുജറാത്താണ് ഈ പട്ടികയില്‍ ഒന്നാമത്. 12.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഗുജറാത്ത് ആകര്‍ഷിച്ചത്. 8.3 ബില്യണ്‍ ഡോളറുമായി മഹാരാഷ്ട്ര പിന്നിലുണ്ട്.

Top