മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി; മോദിയെ പ്രശംസിച്ച് ട്രംപ്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെതായണ് മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയത്.

ഈ യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല, മനുഷ്യരെ ആകെ സഹായിച്ച നരേന്ദ്രമോദിയുടെ കരുത്തുള്ള നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അത്യഅസാധാരണ സന്ദര്‍ഭങ്ങളിലാണ് യഥാര്‍ഥ സുഹൃത്തുക്കളുടെ സഹായം ആവശ്യമായി വരുന്നത്. ഹൈഡ്രോക്സി ക്ളോറോക്വിന്‍ അടക്കമുള്ള മരുന്നുകള്‍ അമേരിക്കയിലേക്ക് എത്തിച്ച് നല്‍കിയ മോദിയുടെ നല്ല മനസിനെ ഒരിക്കലും മറക്കില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യക്കെതിരായ ‘തിരിച്ചടി’ പ്രയോഗത്തിന് ശേഷം ആ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ഡൊണള്‍ഡ് ട്രംപ് മലക്കം മറിഞ്ഞിരുന്നു. കൊവിഡ് 19നെതിരെ മരുന്ന് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കുകയും ചെയ്തു. യുഎസ് മാധ്യമമായ ഫോക്സ് ന്യൂസിന് നല്‍കിയ ടെലിഫോണിലൂടെ നല്‍കിയ അഭിമുഖത്തിലാണ് മോദിയെ ട്രംപ് പുകഴ്ത്തിയത്.

Top