ജൊഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യ പതറുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 13 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ടു വിക്കറ്റ് നഷ്ടമായി.
ലോകേഷ് രാഹുലിനെ ഫിലാന്‍ഡര്‍ പുറത്താക്കുകയായിരുന്നു. ഏഴാമത്തെ പന്തിലാണ് രാഹുല്‍ ക്രീസ് വിട്ടത്. 32 പന്തില്‍ എട്ടു റണ്‍സെടുത്ത മുരളി വിജയ് രണ്ടാമത് പുറത്തായി. വിജയിയെ റബാദ പുറത്താക്കുകയായിരുന്നു.
ആദ്യ രണ്ടു ടെസ്റ്റുകളിലും പരാജയം നേരിട്ട് ഇന്ത്യ ആശ്വാസ വിജയത്തിനായാണ് ഇന്ന് ബാറ്റിങ്ങിറങ്ങിയത്. അതേസമയം വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിങ്ങ് ബുദ്ധിമുട്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.