5ജി വെർച്വൽ ഉച്ചകോടി ; ക്വാൽകോമും റിയൽമിയും സംഘാടകർ

ചൈനീസ് സ്മാർട്ട് ഫോണ്‍ നിർമാതാക്കളായ റിയൽമി ഇന്ത്യയിൽ ആദ്യമായി 5ജി വെർച്വൽ ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങുന്നു. ജിഎസ്എംഎയും ക്വാർകോമും ചേർന്നാണ് റിയൽമി 5ജി ഉച്ചകോടി സംഘടിപ്പിക്കുക. ജൂണ്‍ 3 നാണ് ഉച്ചകോടി ആരംഭിക്കുക. നിരവധി സാങ്കേതിക വിദഗ്‌ദ്ധർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ 5ജി ടെക്നോളജിയുടെ അവസരങ്ങൾ, സാധ്യതകൾ, അഭിപ്രായങ്ങൾ, 5ജി ഉപഭോക്താക്കളിൽ ചെലുത്തുന്ന സ്വാധീനം, സ്മാർട്ട് ലവിങ് തുടങ്ങിയവ ചർച്ചാ വിഷയമാകും.

കൊവിഡാനന്തര കാലഘട്ടത്തിൽ 5ജി ഇന്‍റർനെറ്റ് ഉപയോഗവും അതിന്‍റെ ത്വരിതപ്പെടുത്തലും എന്ന വിഷയത്തിൽ ജിഎസ്എംഎയിൽ നിന്നുള്ള കാൽവിൻ ബഹിയ സംസാരിക്കും. 5ജി ഇക്കോസിസ്റ്റത്തിൽ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും 5ജി സാങ്കേതികവിദ്യയെക്കുറിച്ച് എല്ലാവരിലും അവബോധം സൃഷ്ടിക്കുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ജിഎസ്എംഎ അറിയിച്ചു.

മികച്ച പ്രൊസസറുകൾ നൽകാൻ സാമാർട്ട് ഫോണ്‍ നിർമാതാക്കളുമായി സഹകരിക്കുന്നതിനെക്കുറിച്ച് ക്വാൽക്വാം ഇന്ത്യ വൈല് പ്രസിഡന്‍റ് രാജൻ വാഗാഡിയ സംസാരിക്കും. 5ജി അഗോള തലത്തിൽ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടിയിൽ നടത്തുന്നത്.

Top