അമേരിക്കന്‍ നിര്‍മ്മിത വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക അമേരിക്കന്‍ നിര്‍മ്മിത വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. എഫ്-18 സൂപ്പര്‍ ഹോണറ്റ് വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം പുകയുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന നീക്കം.

വിമാനവാഹിനി കപ്പലുകളില്‍ നിന്ന് പറത്താവുന്ന വിമാനങ്ങളാണ് എഫ്-18 സൂപ്പര്‍ ഹോണറ്റ് വിമാനങ്ങള്‍. രണ്ട് എന്‍ജിനുകളുളള ഈ എഫ്-18 വിമാനങ്ങള്‍ക്ക് കരയില്‍ നിന്നും വിമാന വാഹിനിക്കപ്പലില്‍ നിന്നും ഒരു പോലെ ശത്രുവിനെ ലക്ഷ്യമാക്കി കുതിക്കാന്‍ സാധിക്കും.

ഇന്ത്യ-പസഫിക് മേഖലയില്‍ ചൈനയുടെ മേധാവിത്വം ഒഴിവാക്കാന്‍ നാവികസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നീക്കം. വിമാനവാഹിനി കപ്പലുകളായ ഐ.എന്‍.എസ് വിക്രമാദിത്യയിലും ഇപ്പോള്‍ നിര്‍മ്മാണത്തിലുളള തദ്ദേശീയ കപ്പലിലും ഉപയോഗിക്കാനായിട്ടായിരുന്നു ഇന്ത്യ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.

Top