5ജി വിപ്ലവത്തിനൊരുങ്ങി ഇന്ത്യയും

രാജ്യത്ത് 5ജി സേവനം അവതരിപ്പിക്കുമ്പോൾ പുതിയ നെറ്റ്‍വർക്ക് വരുന്നതോടെ ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ വൻ വിപ്ലവമുണ്ടാകുമെന്ന് പുതിയ റിപ്പോർട്ട്. 2027ഓടെ ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കളിൽ 40 ശതമാനവും ആഗോളതലത്തിൽ ഇത് 50 ശതമാനവും 5ജി ആയിരിക്കും ഉപയോഗിക്കുകയെന്ന് എറിക്സൺ മൊബിലിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ, 68 ശതമാനവും ഉപയോക്താക്കൾ 4ജിയാണ് ഉപയോഗിക്കുന്നത്. 2027ൽ അത് 55 ശതമാനമായി കുറയും.നിലവിൽ ആഗോളതലത്തിൽ പ്രതിമാസ ഡാറ്റ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

2021ൽ ഇന്ത്യയിലെ മൊബൈൽ ഉപയോക്താവിന്റെ പ്രതിമാസ ശരാശരി ഡാറ്റ ഉപയോഗം 20 ജി.ബിയാണ്. 2027ൽ ഇത് 50 ജി.ബിയായി വർധിക്കുമെന്നാണ് കണക്കുകൾ. 2022ന്റെ പകുതിയോടെ 5ജി നെറ്റ്‍വർക്ക് ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനികൾ തയ്യാറാകുന്നത്. ഇതിനുള്ള ലേലനടപടികൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്.

Top